ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ പ്രാര്‍ഥന ഫലിച്ചു. കാല്‍പന്തുകളിയിലെ രാജകുമാരനായ ലയണല്‍ മെസ്സി വീണ്ടും അര്‍ജന്റീന കുപ്പായത്തില്‍ ഇറങ്ങുന്നു. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ റഷ്യയോട് തോറ്റ് അര്‍ജന്റീന പുറത്തായ ശേഷം ദേശീയ ടീമില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം.